ഡോൺ ബോസ്കോ ഓൾ കേരളാ ഇന്റർ സ്ക്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ഗീരിദീപം ചാമ്പ്യന്മാർ : വിജയികളായത് ആൺകുട്ടികളുടെ വിഭാഗത്തിൽ

കോട്ടയം : 38-ാം ഡോൺ ബോസ്കോ ഓൾ കേരളാ ഇന്റർ സ്ക്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ഗീരിദീപം ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായി. കേരളത്തിലെ 12 വീതം ആൺ/പെൺകുട്ടികളുടെ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടത്തിയ ടൂർണമെന്റിൽ രാജൂ ഡോവിസ് പബ്ലിക് സ്കൂളിനെ 31 – 6, സിൽവർ ഹിൽസ് പബ്ലിക് സ്കൂളിനെ 46 – 13 എന്നീ സ്കോറുകൾക്ക് ലീഗ് മത്സരങ്ങളിൽ പരാജയപ്പെടുത്തി, ക്വാർട്ടർ ഫൈനലിൽ ആതിഥേയ ടീമായ ഡോൺ ബോസ്കോ സ്കൂളിനെ 69-23 എന്ന സ്കോറിനും സെമിഫൈനലിൽ എസ്. എച്ച്. പബ്ലിക് സ്കൂളിനെ 73-46  സ്കോറിനും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. കലാശപോരാട്ടത്തിൽ ലിറ്റിൽ ഫ്ളവർ കൊരട്ടിയെ 88-68 എന്ന സ്കോറിന് പരാജയപ്പെടുത്തി, ഗീരിദീപം ഈ സീസണിലെ രണ്ടാമത്തെ ടൂർണമെന്റ് വിജയിച്ച് എസ്. സിദ്ധാർത്ഥ് -24, എ സിദ്ധാർത്ഥ് -21 ആഷിൻ സെബാസ്റ്റ്യൻ- 20 എന്നിവർ മത്സരത്തിൽ ഗിരിദീപത്തിനായി മികച്ച സ്കോർ നേടി.

Advertisements

Hot Topics

Related Articles