ഡോ. വന്ദന ദാസിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തി ആയി ; മൃതദേഹം കൊല്ലത്ത് വന്ദന പഠിച്ച കോളേജിൽ പൊതു ദർശനത്തിന് വയ്ക്കും ; സംസ്ക്കാരം നാളെ 12ന് ; സങ്കടക്കടലിൽ നാട്

കൊല്ലം : മുട്ടുചിറ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തി ആയി . മൃതദേഹം കൊല്ലത്ത് വന്ദന പഠിച്ച കോളേജിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് 3.30 ഓട് കൂടി വിലാപയാത്രയായി മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിൽ എത്തിക്കും. വിലാപയാത്രയിൽ മന്ത്രിമാരായ വി എൻ വാസവൻ , കെ എൻ ബാലഗോപാൽ എന്നിവർ അനുഗമിക്കും.

Advertisements

സംസ്ക്കാരം നാളെ 12 മണിയോടെ വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബിസിനസുകാരനായ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. വളരെ പ്രതീക്ഷയോടെ പഠിപ്പിച്ച് ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാകാതെ ഉരുകുകയാണ് വന്ദനയുടെ മാതാപിതാക്കള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്കിലെ വീടിന്റെ മതിലില്‍ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന നെയിം ബോര്‍ഡ് മരണവിവരമറിഞ്ഞ് എത്തിയവരിൽ നൊമ്പരക്കാഴ്ചയായി. ഏക മകളുടെ അപ്രതീക്ഷിത വിയോഗം നൽകിയ ആഘാതത്തിൽ നിന്നും മാതാപിതാക്കൾ ഇതുവരെ മുക്തരായിട്ടില്ല. അസീസിയ മെഡിക്കല്‍ കോളേജിലാണ് വന്ദന എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

കൊട്ടാക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ച, പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് വന്ദനയെ ആക്രമിച്ചത്. വൈദ്യ പരിശോധനയ്ക്കായായിരുന്നു ഇയാളെ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ വന്ദന തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

Hot Topics

Related Articles