ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്ത് ; കുപ്രസിദ്ധ കുറ്റവാളി പോലീസ് വലയിലായി

കോഴിക്കോട്: ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളി ടി എച്ച്‌ റിയാസ് അറസ്റ്റില്‍. കാറില്‍ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. ഇയാളുടെ ഭാര്യ സുമയ്യയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് റിയാസ്.

അതിനിടെ, എറണാകുളം കോതമംഗലത്ത് 100 കുപ്പി ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിയെ എക്‌സൈസ് പിടിയിലായി. അസം നാഘോന്‍ സ്വദേശി മുബാറക് ആണ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അര്‍ദ്ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. രാത്രി കാലങ്ങളില്‍ ടൗണ്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ തുടങ്ങിയ മയക്ക്മരുന്നുകളുടെ വില്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ആണ് മുബാറക് പിടിയിലായത്.

Hot Topics

Related Articles