ഡ്രൈ ഡേ ലക്ഷ്യമിട്ട് ചങ്ങനാശേരി മാർക്കറ്റിൽ മദ്യക്കച്ചവടം : എട്ട് ലിറ്റർ വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

കോട്ടയം : ഡ്രൈ ഡേ ദിവസം വില്പനയ്ക്ക് സൂക്ഷിച്ച എട്ടു ലിറ്റർ വിദേശ മദ്യവുമായി തിരുവനന്തപുരം സ്വദേശി ചങ്ങനാശ്ശേരിയിൽ പിടിയിൽ. തിരുവനന്തപുരം കുന്നത്ത് കാൽ നാരാനി  ജെ.ജെ ഭവനിൽ ജസ്റ്റിൻ ജോസി (52) നെയാണ് ചങ്ങനാശേരി ഡിവൈ എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിമുക്ത സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

Advertisements

ഇയാളിൽ നിന്നും എട്ടു ലിറ്റർ മദ്യവും പിടിച്ചെടുത്തു. ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പന ശാലകളിൽ നിന്നും ചെറിയതോതിൽ വാങ്ങി സൂക്ഷിച്ച മദ്യം വൻവിലയ്ക്ക് വിൽക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത്. റൈഡേ ദിവസങ്ങളിൽ വലിയ തോതിൽ വിൽപ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിമുക്ത സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് തുടർന്ന് ഇന്ന് രാവിലെ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നാണ് ഇയാൾ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles