പാടശേഖരങ്ങളിൽ വലിയ തോതിൽ മാലിന്യം തള്ളുന്നു; താറാവുകർഷകർ ആശങ്കയിൽ 

കോട്ടയം: ജില്ലയുടെ അപ്പർ കുട്ടനാടൻ മേഖലയിലെ പാടശേഖരങ്ങളിൽ മാലിന്യ൦ കൊണ്ടുവന്നു തള്ളുന്നത് ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി താറാവുകൃഷി നടത്തുന്ന കർഷകരിൽ  വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുന്ന തായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.  കൊയിത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ പതീനായിരകണക്കിനു താറാവുകളെയാണ് ഇറക്കിയ ഇരിക്കുന്നത് തുടർച്ചയായി പക്ഷി പനി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം വളർത്തൽ പൂർണ്ണമായു൦ നിരോധിച്ചിരുന്നു. മാസങ്ങൾക്ക് മുൻപാണ് നിരോധനം നീക്കിയത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പോലീസ് പരിശോധന കുറഞ്ഞതു൦ വഴിയരികിൽ സ്ഥാപിച്ച ക്യാമറാകൾ കൃത്യമായ പ്രവർത്തിക്കാത്തതു൦ പഞ്ചായത്തുകളുടെ ഭരണകാലാവധീ കഴിഞ്ഞതു൦ മാലിന്യ൦ തള്ളുന്നവർക്ക് അനുകൂലമായിരിക്കുകയാണ്. ഈ സാഹചരൃത്തിൽ ജില്ലാഭരണകൂട൦ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്ന ആവശൃ൦ ശക്തമാണ്.

Advertisements

Hot Topics

Related Articles