പൂക്കള്‍ ശേഖരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ഇതരസംസ്ഥാന തൊഴിലാളിയെ കൊള്ളയടിച്ചു

കണ്ണൂർ: ശബരിമലയിലേക്ക് പോകാന്‍ കെട്ടുനിറക്കുമ്പോഴും മറ്റു പൂജാദികര്‍മ്മങ്ങള്‍ക്കും ഉപയോഗിക്കാനുള്ള പൂക്കള്‍ ശേഖരിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി ഇതരസംസ്ഥാന തൊഴിലാളിയെ കൊള്ളയടിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ ചാലയില്‍ വെച്ചു കൊള്ളയടിച്ച സംഭവത്തില്‍ എടക്കാട് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പാന്റ്സും ഷര്‍ട്ടുമണിഞ്ഞ മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ദിലീപ് കുമാറാണ് കൊള്ളയടിക്കപ്പെട്ടത്. ഇയാളുടെ പണവും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് മാന്യമായി വസ്ത്രം ധരിച്ച അപരിചതന്‍ ബൈക്കിലെത്തി താമസിക്കുന്ന വാടകമുറിയിലേക്ക് വന്നു ദിലീപ് കുമാറിനെ പൂക്കള്‍ ശേഖരിക്കാന്‍ ജോലിക്ക് വിളിച്ചത്.

Advertisements

Hot Topics

Related Articles