വിദ്യാഭ്യാസ അവാർഡ് വിതരണവും ചികിത്സാ സഹായധന വിതരണവും നടന്നു

ഹരിപ്പാട്‌ : ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ HPAK രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡ് വിതരണവും ചികിത്സാ സഹായധന വിതരണവും നടന്നു. ഹരിപ്പാട് എംഎൽഎ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട് നികുഞ്ച് ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ അജികുട്ടപ്പൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ സ്വാഗതവും കോർഡിനേറ്റർ വർഗീസ് പീറ്റർ നന്ദിയും പറഞ്ഞു.അസോസിയേഷന്റെ നാട്ടിലുള്ള അംഗങ്ങളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന് മുരളീധരൻ പുരുഷൻ, റെജിസോമൻ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles