കെഎംആർഎസ്എ പത്തനംതിട്ട ജില്ലാ സമ്മേളനം

തിരുവല്ല : കേരള മെഡിക്കൽ & സെയിൽസ് റെപ്രസൻ്റേറ്റിവ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ല അർബൻ സഹകരണ ബാങ്ക് ഹാളിൽ നടന്നു.കെഎംആർഎസ്എ 18 ആമത് ജില്ലാ സമ്മേളനം അഡ്വ: ആർ:സനൽകുമാർ ഉത്ഘാടനം ചെയ്തു. മനോജ് ടി.സോമൻ നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അരുൺ രാജ സ്വാഗതം പറഞ്ഞു.
FM RAI അഖിലേന്ത്യാക്കമ്മറ്റിയംഗം എ വി പ്രദീപ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ സതീഷ് കുമാർ, രാമവർമ്മ രാജാ, സംസ്ഥാന കമ്മറ്റിയംഗം അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles