പോളിങ് ഉദ്യോഗസ്ഥർക്ക് ആദ്യഘട്ട പരിശീലനം നാളെ മുതൽ

കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (ഏപ്രിൽ 3) നാളെ മുതൽ ഏപ്രിൽ അഞ്ചുവരെ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കും.ആദ്യഘട്ടത്തിൽ പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനമാണ് നടക്കുക. രാവിലെ പത്തുമണിക്കും ഉച്ചകഴിഞ്ഞു രണ്ടുമണിക്കുമായി രണ്ടു ബാച്ചുകളിലായാണ് പരിശീലനം. പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനം രണ്ടാം ഘട്ടത്തിൽ നടക്കും. ആദ്യഘട്ട റാൻഡമൈസേഷനിലൂടെ 9396 ജീവനക്കാരെയാണ് ജില്ലയിലെ ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. 2349 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 4698 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

Hot Topics

Related Articles