തപാൽവോട്ട് : മറ്റു ജില്ലകളിൽ വോട്ടുള്ള തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കാർക്ക് പരിശീലന കേന്ദ്രത്തിൽ അപേക്ഷ നൽകാം

കോട്ടയം : കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മറ്റു ജില്ലകളിൽ വോട്ടുള്ള പോളിങ് ഉദ്യോഗസ്ഥർക്കും മറ്റു തെരഞ്ഞെടുപ്പു ജോലിയുള്ള ഉദ്യോഗസ്ഥർക്കും തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷ (ഫോം 12) പരിശീലനകേന്ദ്രങ്ങളിൽ നൽകാം. ഇന്നു (ഏപ്രിൽ 3) മുതൽ ഏപ്രിൽ അഞ്ചുവരെയാണ് വിവിധ നിയമസഭ മണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ പരിശീലനം നടക്കുക. പരിശീലനകേന്ദ്രങ്ങളിൽ ഫോം 12 നൽകാനും പൂരിപ്പിച്ച് തിരികെ സ്വീകരിക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി അറിയിച്ചു.മറ്റു ജില്ലകളിൽ വോട്ടുള്ള പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും പോളിങ് ഓഫീസർമാർക്കും മറ്റു തെരഞ്ഞെടുപ്പു ജോലിയുള്ള ഉദ്യോഗസ്ഥർക്കും പരിശീലനകേന്ദ്രങ്ങളിൽ ഫോം 12ൽ അപേക്ഷ നൽകാം.

Hot Topics

Related Articles