ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചെരിഞ്ഞു

ശ്രീകൃഷ്ണപുരം : ഉത്സവകാലം വരാനിരിക്കെ വീണ്ടും ഒരാന കൂടി വിടവാങ്ങി. ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രനാണ് ഞായർ വൈകിട്ട് നാലര മണിയോടെ മംഗലാംകുന്നിലെ ആനതാവളത്തിൽ ചരിഞ്ഞത്.
65 വയസ് പ്രായമുണ്ടായിരുന്നു.
വ്യാഴാഴ്ച ആനക്ക് വിറയൽ ഉണ്ടാവുകയും
തുടർന്ന് ചികിത്സയിലിരിക്കെ വലതു വശം തളരുകയുമായിരുന്നു.

രാമചന്ദ്രനെ തിങ്കളാഴ്ച വാളയാർ വനത്തിൽ സംസ്കരിക്കും.ശാന്ത സ്വഭാവമുള്ള മംഗലാംകുന്ന് രാമചന്ദ്രൻ പാലക്കാട്‌, തൃശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറസാനിധ്യമായിരുന്നു. മാമാങ്കം, ആനചന്തം ഉൾപ്പെടെയുളള
സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
24 വർഷം മുമ്പാണ് ആന
മംഗലാംകുന്ന് അങ്ങാടിവീട്ടിൽ പരമേശ്വരന്റെയും സഹോദരൻ ഹരിദാസിന്റെയും ഉടമസ്ഥതയിൽ
വന്നത്. മംഗലാംകുന്ന് ആന തറവാട്ടിൽ
ഇതോടെ ആനകളുടെ എണ്ണം 5 ആയി കുറഞ്ഞു.

Hot Topics

Related Articles