തിരുവനന്തപുരത്തെ പുഴയിൽ കാട്ടാനകളുടെ ജഡങ്ങൾ: ദുരൂഹത അന്വേഷിക്കാൻ വനം വകുപ്പ്

തിരുവനന്തപുരം:മലയാറ്റൂർ പുഴയിൽ കാട്ടാനകളുടെ ജഡങ്ങൾ തുടർച്ചയായി കണ്ടെത്തുന്നതിലെ അസ്വാഭാവികത അന്വേഷിക്കാൻ വനംവകുപ്പ് തീരുമാനിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ അധ്യക്ഷനായ പതിനൊന്നംഗ വിദഗ്ധസമിതിയെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ നിയോഗിച്ചു.

Advertisements

ഡോ. ആടലരശൻ (ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ), പി. കാർത്തിക് (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മലയാറ്റൂർ), സാജു വർഗീസ് (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മൂന്നാർ), ഡോ. അരുൺ സക്കറിയ (ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ), മനു സത്യൻ (അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ), എം.ജി. വിനോദ് കുമാർ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ), ജ്യോതിഷ് ഒഴക്കൽ (ഡിഎഫ്ഒ), വീണാ ദേവി (ഡിഎഫ്ഒ), പ്രഫ. ശ്യാം കെ. വേണുഗോപാൽ (മണ്ണുത്തി വെറ്ററിനറി കോളജ് സർജറി വിഭാഗം മേധാവി), ഡോ. ബിനോയ് സി. ബാബു (അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ) എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നിലെ കാരണങ്ങൾ, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, സംശയാസ്പദമായോ നിയമവിരുദ്ധമായോ ഇടപെടലുകൾ, വനം വകുപ്പിന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ എന്നിവ വിശദമായി വിലയിരുത്താനാണ് സമിതിക്ക് ചുമതല.

Hot Topics

Related Articles