എക്സ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു : വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായെന്ന് മസ്ക് 

ലണ്ടൻ : ട്വിറ്ററിനെ എക്‌സ് എന്ന് പേര് മാറ്റിയതിന് പിന്നാലെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌ക്. ഇപ്പോള്‍ എക്‌സ് പ്ലാറ്റ്‌ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മസ്‌ക്. ഇനി എക്‌സ്.കോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഇനി എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടിവരും. എന്നാല്‍ എത്ര രൂപയായിരിക്കും നല്‍കേണ്ടി വരുമെന്നകാര്യങ്ങള്‍ സംബന്ധിച്ച് ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ട്.

എക്സിന് ഇപ്പോള്‍ 55 കോടി പ്രതിമാസ സജീവ ഉഉപഭോക്താക്കളുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ എക്സുമായി ബന്ധപ്പെട്ട കണക്കുകള്‍ വെളിപ്പെടുത്തിയത്. നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഇതിനായി സൗജന്യ സേവനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും മസക് വ്യക്തമാക്കിയത്.

എക്സ് ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടിവരുന്നത് ഒരു പുതിയ ആശയമല്ല. പ്ലാറ്റ്‌ഫോം പേവാളിന് പിന്നില്‍ എത്തിക്കുന്നതിനെക്കുറിച്ച് മസ്‌ക് ചര്‍ച്ച ചെയ്തിരുന്നതായി കഴിഞ്ഞ വര്‍ഷം ദി പ്ലാറ്റ്ഫോര്‍മറിന്റെ ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടത്.

Hot Topics

Related Articles