മാസപ്പടി കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിയിലെ സിഎംആർഎല്‍ ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കമ്ബനി സിഎഫ്‌ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് വിളിച്ചു വരുത്തിയത് ചോദ്യം ചെയ്യല്‍. സിഎംആർഎല്‍ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത ഇന്ന് ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങള്‍ അറിയിച്ച്‌ മറുപടി നല്‍കുമെന്നാണ് വിവരം. എക്സാലോജിക് കമ്ബനിക്കും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും ഇല്ലാത്ത സേവനത്തിന്റെ പേരില്‍ ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎല്‍ നല്‍കിയെന്ന ആരോപണം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.

Hot Topics

Related Articles