കരുവന്നൂർ കേസിൽ നിക്ഷേപർക്ക് പണം നൽകാൻ പുതിയ നിർദ്ദേശവുമായി ഇഡി

കൊച്ചി : കരുവന്നൂർ കേസില്‍ നിക്ഷേപകർക്ക് പണം നല്‍കാൻ പുതിയ നിർദേശവുമായി ഇഡി. പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നല്‍കാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂർ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതിയില്‍ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎല്‍എ കോടതിയെയാണ് ഇഡി അറിയിച്ചത്. ബാങ്കില്‍ നിക്ഷേപിച്ച 33 ലക്ഷം രൂപ തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട് നിക്ഷേപകൻ സമർപ്പിച്ച ഹർജിയില്‍ ആണ് ഇഡി സത്യവാങ്മൂലം നല്‍കിയത്. കേസില്‍ 54 പ്രതികളുടെ 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ് ഇഡി ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. ഈ നടപടി അഡ്ജ്യൂക്കേറ്റിംഗ് അതോറിറ്റിയും അംഗീകരിച്ചിരുന്നു.

Hot Topics

Related Articles