തുല്യതാ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

കോട്ടയം: നീലംപേരൂർ ഗ്രാമപഞ്ചായത്ത് സാക്ഷരതാമിഷൻ വഴി നടത്തുന്ന തുല്യതാ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താംതരം തുല്യത, ഹയർ സെക്കൻഡറി തുല്യത, നാല്-ഏഴ് ക്ലാസ് തുല്യതാകോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. പി.എസ്.സി നിയമനം, ഉപരിപഠനം, സ്ഥാനക്കയറ്റം, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ എന്നിവയ്ക്ക് അർഹത നേടാൻ തുല്യതാകോഴ്സിലൂടെ സാധിക്കും. പത്താംതരം തുല്യതയ്ക്ക് എട്ടാം ക്ലാസ് പാസാകണം. 17 വയസ്സ് പൂർത്തിയാകണം. ഹയർ സെക്കൻഡറി തുല്യതയ്ക്കു പത്താം ക്ലാസ്സ് പാസാകണം. 22 വയസും പൂർത്തിയാകണം. താൽപര്യമുള്ളവർ പഞ്ചായത്തിനുകിഴിൽ പ്രവർത്തിക്കുന്ന സാക്ഷരത ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 047127106 10, 9497598139

Hot Topics

Related Articles