ഇരട്ടയുടെ വിജയം തുണച്ചു , സംവിധായകനു ക്ഷണം ബോളിവുഡിൽ നിന്ന് ; പുതിയ തിരക്കഥ എഴുതുന്നത്  ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ് റെഡ് ചില്ലീസിനു വേണ്ടി

ജോജു ജോർജിന്റെ ഏറ്റവും പുതിയ വിജയ ചിത്രം ഇരട്ടയുടെ സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ ബോളിവുഡിലേയ്ക്ക്. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ഒരു ചിത്രത്തിനായി രോഹിത്തിനെ സമീപിച്ചിരിക്കുന്നത്.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിൻ നിന്ന് തിരക്കഥയെഴുതാൻ തനിക്കൊരു ഓഫർ വന്നുവെന്നും, താനിപ്പോൾ ആ തിരക്കഥയുടെ പണിപ്പുരയിലാണെന്നും ഇതൊരു ബോളിവുഡ് ചിത്രമാണെന്നും രോഹിത് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും വിശദമാക്കാൻ തനിക്ക് സാധിക്കില്ലെന്നും, ഈ ചിത്രം ഇരട്ടയുടെ റീമേക്ക് അല്ലെന്നും പുതിയൊരു പ്രൊജക്ടാണെന്നും രോഹിത് അറിയിച്ചു. 

ഇരട്ട തിയേറ്ററിൽ നിന്ന് അധികമാളുകൾ കണ്ടിരുന്നില്ലെന്നും നെറ്റ്ഫ്ളിക്സിലൂടെ ധാരാളം പേരിലേയ്ക്ക് ചിത്രം എത്തിയെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ് ഇരട്ട. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിച്ചത്.




Hot Topics

Related Articles