ഈരാറ്റുപേട്ട സ്വദേശിയെ ഭാര്യവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; പൊലീസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

പാലാ : ഈരാറ്റുപേട്ട സ്വദേശിയെ ഭാര്യവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കല്‍ കുറ്റിമരംപറമ്പില്‍ അഷ്‌കറിനെയാണ് (25) ആലപ്പുഴ മുതുകുളത്തുള്ള ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് അഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റിമരംപറമ്പില്‍ മുഹമ്മദ് കോയ, ഷിഭാന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ആധില്‍, ആദില, അജ്മല്‍. ഭാര്യ – മഞ്ജുലാല്‍.

Hot Topics

Related Articles