രണ്ട് വയസ്സിന് ശേഷം കുഞ്ഞുബുദ്ധി തെളിയാൻ ഈ ഭക്ഷണങ്ങൾ നിർബന്ധം

കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ വലിയ രീതിയിൽ പ്രാധാന്യം കൊടുക്കുന്നവരാണ് ഏതൊരച്ഛനമ്മയും. എന്നാൽ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ട രീതിയിലുള്ള ഭക്ഷണമാണോ നാം നൽകുന്നത്. ഇതിനെക്കുറിച്ച് എല്ലാ അച്ഛനമ്മമാരും ചിന്തിക്കേണ്ടതുണ്ട്. കാരണം കുഞ്ഞിന്റെ ഓരോ പ്രായത്തിനും അനുസരിച്ചുള്ള ഭക്ഷണം നൽകേണ്ടതിന്റെ പ്രാധാന്യം കുഞ്ഞ് വളർന്ന് വരുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച് കുഞ്ഞ് രണ്ട് വയസ്സിന് ശേഷം കഴിക്കുന്ന ഭക്ഷണം കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സ്വാധീനം ചെലുത്തുന്നതാണ് എന്നത് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. കുഞ്ഞിന് വളർച്ചക്കാവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ന്യൂട്രീഷൻസും എല്ലാം ലഭിക്കുന്ന ഭക്ഷണമാണ് നൽകേണ്ടത്.

കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യകരമായ വളർച്ചയ്ക്കും പോഷകാഹാരം അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ കുട്ടിക്ക് ആരോഗ്യകരവും പോഷകപ്രദവുമായ ചില ഭക്ഷണങ്ങൾ നൽകുന്നത് പലപ്പോഴും ബുദ്ധിമുട്ടാവാറുണ്ട്. കാരണം കുഞ്ഞ് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിന് മടി കാണിക്കുന്നു. എന്നാൽ കുഞ്ഞിന് എങ്ങനെയെങ്കിലും അവരുടെ ഭക്ഷണശീലത്തിൽ ഇത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചക്കും നിർബന്ധമായും വേണ്ടതാണ്. ഈ ഭക്ഷണങ്ങൾ കുട്ടികളുടെ കഴിവുകൾ, ഓർമ്മകൾ നിലനിർത്തൽ, ബുദ്ധിശക്തി വർദ്ധിപ്പിക്കൽ എന്നിവയെ എല്ലാം സഹായിക്കുന്നു. ഇത് കൂടാതെ രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു. ഏതൊക്കെയാണ് കുഞ്ഞിന് നിർബന്ധമായും നൽകേണ്ട ഭക്ഷണങ്ങൾ എന്ന് നോക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുട്ടകൾ

മുട്ട കഴിക്കുന്നതിന് പലപ്പോഴും കുട്ടികൾ വിമുഖത കാണിക്കുന്നുണ്ട്. എന്നാൽ പ്രോട്ടീന്റെ ഉറവിടമാണ് മുട്ട എന്നത് നിങ്ങൾ ഓർക്കണം. കാരണം പ്രോട്ടീൻ കുട്ടികളുടെ വളർച്ചക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. ഇത് കുട്ടികളെ കൂടുതൽ ഊർജ്ജസ്വലരാക്കുകയും കോശങ്ങളുടെ നിർമാണത്തിന് സഹായിക്കുകയും ചെയ്യുന്നു. മുട്ടയിൽ ഉള്ള പ്രോട്ടീൻ തന്നെയാണ് ഇതിനെല്ലാം സഹായിക്കുന്നത്. കുഞ്ഞിനെ സ്മാർട്ടാക്കാൻ ഉപയോഗിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെയാണ് മുട്ട. ഇത് ക്ഷീണം, അസ്ഥികൾക്ക് വേദന, അസ്ഥികളുടെ ബലക്കുറവ്, കുഞ്ഞിന്റെ മാനസികമായുണ്ടാവുന്ന തളർച്ച എന്നിവയെ എല്ലാം പ്രതിരോധിക്കുന്നു. കൂടാതെ അണുബാധ പോലുള്ള പ്രശ്‌നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും മികച്ചതാണ്. കുട്ടികളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും മുട്ട. അതുകൊണ്ട് ദിനവും ഒരു മുട്ടയെങ്കിലും കുഞ്ഞിന് നൽകുന്നതിന് ശ്രദ്ധിക്കണം.

പാൽ

പാൽ കുഞ്ഞിന്റെ ആരോഗ്യത്തിന് മുട്ടയുടേത് പോലെ തന്നെ പ്രധാനപ്പെട്ടതാണ്. കുഞ്ഞിനെ നിർബന്ധമായും ഒരു ഗ്ലാസ്സ് പാൽ കുടിപ്പിച്ചിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇതിലടങ്ങിയിട്ടുള്ള കാൽസ്യവും വിറ്റാമിൻ ഡിയും നമ്മുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ്.. ആരോഗ്യമുള്ള എല്ലുകളും പല്ലുകളും മാത്രമല്ല ബൗദ്ധിക വിഞ്ജാനത്തിനും കൂർമ്മ ബുദ്ധിക്കും എല്ലാം പാൽ സഹായിക്കുന്നു. കുട്ടികളിൽ രക്തസമ്മർദ്ദം കൃത്യമാക്കുന്നതിനും അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും എല്ലാം പാൽ സഹായിക്കുന്നു. ഇത് സാധാരണമായ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് കുട്ടികളിൽ. അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് പാൽ ദിനവും കുടിക്കുന്നത് സഹായിക്കുന്നു. വൈറ്റമിൻ ഡിയുടെ കുറവ് കൊണ്ടുണ്ടാവുന്ന അനാരോഗ്യകരമായ പല അവസ്ഥകളേയും തരണം ചെയ്യുന്നതിനും പാൽ സഹായിക്കുന്നു.

ചീര

കുഞ്ഞിന് തീരെ താൽപ്പര്യമില്ലാത്ത ഒന്നായിരിക്കും ചീര. പല കുട്ടികളും ഈ പച്ച ഇല കാണുമ്പോൾ തന്നെ മുഖം തിരിക്കുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ആരോഗ്യത്തോടെ കുഞ്ഞിനെ സംരക്ഷിക്കുന്നതിനും ചീര മികച്ചതാണ്. വിറ്റാമിൻ സി, എ, കെ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ചീര. കുട്ടികൾ വളർന്ന് കൊണ്ടിരിക്കുന്ന പ്രായത്തിൽ നിർബന്ധമായും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ചീര എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് കൂടാതെ ചീരയിൽ കാൽസ്യം, പൊട്ടാസ്യം, അയേൺ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ സഹായകമാണ്. ബുദ്ധി വളർച്ചക്കും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും എല്ലാം ചീര സഹായിക്കുന്നു. ഇത് കൂടാതെ ചീരയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധക്കെതിരേ പ്രതിരോധിക്കുന്നതിനും കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്നു.

ചെറുപയർ

പലപ്പോഴും കുഞ്ഞിന്റെ ഭക്ഷണത്തിലെ ശത്രുവായി കണക്കാക്കുന്ന ഒന്നാണ് ചെറുപയർ. ആരോഗ്യ ഗുണങ്ങൾ ധാരാളമെങ്കിലും പലപ്പോഴും കുട്ടികൾ മാറ്റി നിർത്തുന്നതിന് താൽപ്പര്യം കാണിക്കുന്ന ഒന്നാണ് ചെറുപയർ. പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത്രയേറെ കേമനായ മറ്റൊരു പയർവർഗ്ഗം ഇല്ലെന്ന് തന്നെ പറയാം. പ്രോട്ടീന്റെ കലവറയാണ് ശരിക്കും ചെറുപയർ. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എന്തൊക്കെ ആവശ്യമുണ്ട്, എന്തൊക്കെ കൃത്യമായി വേണം എന്നത് ചെറുപയർ നൽകുന്നതിലൂടെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ തന്നെ നമുക്ക് കുഞ്ഞിന് നൽകാൻ സാധിക്കുന്ന ഒന്നാണ് ചെറുപയർ. പ്രോട്ടീൻ കലവറയായതിനാൽ ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിസ്സാരവുമല്ല. എല്ലാ വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾക്കും മൊത്തത്തിൽ കുഞ്ഞിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ചെറുപയർ നൽകുന്ന ഗുണങ്ങൾ നിസ്സാരമല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും.

Hot Topics

Related Articles