കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കുക്ക്, ആയ, എഫ്.റ്റി.എസ്, മെസ്സ് ഗേൾ, വാച്ച്മാൻ, ഗാർഡനർ കം സ്‌കാവഞ്ചർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരായിരിക്കണം. പ്രായപരിധി 18-40. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായപരിധി 45 വയസ്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ (തസ്തിക വ്യക്തമാക്കണം) വിദ്യാഭ്യാസം, ജാതി / പ്രവൃത്തിപരിചയം, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അസ്സലും സഹിതം മേയ് 29ന് രാവിലെ 10ന് ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എത്തണം. ഫോൺ: 8075400423.
Advertisements


