വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ പ്രവാസി മലയാളി യുവാവ് മരിച്ചു; മറ്റൊരു മലയാളിക്ക് പരിക്ക്

റിയാദ്: മക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി കുപ്പാച്ചന്‍റെ വീട്ടില്‍ സഫ്‌വാൻ (34) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മക്കയിലെ സായിദില്‍ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഫ്‌വാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സഫ്‌വാൻറ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മക്കയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സഫ്വാൻ. മക്ക അല്‍നൂർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂർത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു. നടപടികള്‍ പൂർത്തിയാക്കാൻ മക്ക കെ.എം.സി.സി പ്രവർത്തകർ സഹായത്തിനുണ്ട്.

Advertisements

Hot Topics

Related Articles