കോട്ടയം : കാഞ്ഞിരപ്പള്ളി താലൂക്കിൽ 750-ൽ പരം കർഷകർ ഓഹരി ഉടമകളായി പ്രവർത്തനം ആരംഭിച്ച കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനിയായ ഫെർട്ടി ലാൻറ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (ഫെസ്കോ) കാർഷിക ഉല്പന്നമായ പൈനാപ്പിളിൽ നിന്നും നിർമ്മിച്ച മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണോദ്ഘാടനം നാളെ മെയ് 15 വ്യാഴാഴ്ച നടക്കും.
വ്യാഴാഴ്ച രാവിലെ 10.30 am ന് കമ്പനിയുടെ ഓഫീസ് അങ്കണത്തിൽ വച്ച് കമ്പനി സ്ഥാപക ചെയർമാൻ എം.ജെ തോമസ് മഞ്ഞനാനിയുടെ ആധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിയുക്ത എം എൽ എ അഡ്വ. എം.ജെ സെബാസ്റ്റ്യൻ, പാറത്തോട് കാർഷിക വിപണിയുടെ സെക്രട്ടറി പ്രിൻസ് വെട്ടത്തിനും, വർഗീസ് മാത്യു കപ്പലു മാക്കലിനും നൽകി നിർവ്വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നടക്കുന്ന കർഷക ഓഹരി ഉടമകളുടെ സമ്മേളനം കാർഷിക മേഖലയിലെ പ്രശ്നങ്ങൾ വനം വന്യജീവി സംഘർ ങ്ങൾ,അതിൻറെ പരിഹാര മാർഗങ്ങൾ എന്നീ വിഷയങ്ങളേപ്പറ്റി വിശദമായ ചർച്ചകൾ നടത്തും. ഡയറക്ടർ ബോർഡംഗം ജോജി വാളിപ്ലാക്കൽ സ്വാഗതം ആശംസിച്ച് സംസാരിക്കും.
ബോർഡ് അംഗങ്ങളായ സണ്ണി കാരന്താനം, ജയിംസ് പി ജെ, ജയി സൺ ജോസ്, പി സുരേന്ദ്രൻ, ബിനോയി പുരയിടത്തിൽ, തോമസ് ജോസഫ് (ജോച്ചൻ) കാഞ്ഞു പറമ്പിൽ, പ്രഫ.ജയിംസ് കാര്യ പുറം, ബെന്നി ഓടയ്ക്കൽ, ഷൈബി മാരാരിക്കളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും. സി ഇ ഒ ജയിംസ് പുളിക്കൽ കൃതജ്ഞതയർപ്പിക്കും
പൈനാപ്പിൾ പൾപ്പ് കുടാതെ, പൈനാപ്പിൾ ഡിലൈറ്റ്, പൈനാപ്പിൾ എക് സോട്ടിക് എന്നിവ കമ്പനിയുടെ പുതിയ ഉല്പന്നങ്ങളാണ്. ഇതുകൂടാതെ കാർഷിക ഉപകരണങ്ങൾ, കർഷകർക്കാവശ്യമായ മറ്റ് സാമഗ്രികൾ എന്നിവ ദേശീയ പാതയോരത്ത് ഫെർട്ടിലൈസർ സെയിൽസ് ഡിപ്പോയിൽ ന്യായമായ വിലയ്ക്ക് വിപണനം നടത്തിവരുന്നു. കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ നബാർഡ്, പീരുമേട് ഡവലപ്മെൻറ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ കമ്പനിയ്ക്ക് നിർദ്ദേശങ്ങളും മേൽനോട്ടവും നല്കി വരുന്നു.


