പാടശേഖരങ്ങളിൽ എലി ശല്യം അതി രൂക്ഷം, കർഷകർ പ്രതിഷേധ ധർണ്ണ നടത്തി

വൈക്കം: തലയാഴം പഞ്ചായത്തിലെ 3000 ത്തോളം ഏക്കർ പാടശേഖരങ്ങളിൽ എലി ശല്യം അതിരൂക്ഷമായതിനെത്തുടർന്ന് നെൽ കർഷകർ തലയാഴം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. കേവലം 30 ദിവസം പ്രായമായ നെൽച്ചെടികൾ എലികൾ വെട്ടി നശിപ്പിച്ചതിനെ തുടർന്ന് ഭീമമായ സാമ്പത്തിക ബാധ്യതയാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. എലിപ്പനി പോലുള്ള മാരക രോഗങ്ങൾ ഭയന്ന് വിവിധ കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്ന് കർഷകർ പറഞ്ഞു.

Advertisements

വിവിധതരത്തിലുള്ള മാർഗ്ഗങ്ങൾ എലിയെ നശിപ്പിക്കുവാൻ കർഷകർ അവലംബിച്ചവെങ്കിലും കൃഷിയുടെ നിലനിൽപ്പിന് ഭീഷണിയായി എലികൾ ക്രമാതീതമായി വർദ്ധിക്കുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പഞ്ചായത്തിലെ നിരവധി കർഷകർക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്ന തരത്തിലേക്ക് എലിയുടെ ഭീഷണി വളർന്നിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർഷകരുടെ സ്വത്തിനും ജീവനും ഏറ്റവും ഭീഷണിയായി ഉയർന്നിരിക്കുന്ന എലിശല്യം ഇല്ലാതാക്കുന്നതിന് ഏറ്റവും അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് തലയാഴം വനം സൗത്ത് പാടശേഖര സമിതി പ്രസിഡണ്ട് സിബിച്ചൻ ഇടത്തിൻ ആവശ്യപ്പെട്ടു. വിവിധ പാടശേഖര പ്രതിനിധികളായ ശശി പാലത്തിങ്കൽ, രാമചന്ദ്രൻ, സാബു നികർത്തൽ, ബാബുരാജ് പുലയൻ തുരുത്ത് എന്നിവർപ്രസംഗിച്ചു..

Hot Topics

Related Articles