കുട്ടിക്കാലത്ത് തന്നെ പൊണ്ണത്തടിയുള്ള കുട്ടികളെ നാം കാണാറുണ്ട്. കുട്ടിക്കാലത്തെ പൊണ്ണത്തടി പ്രായപൂർത്തിയാകുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുകയാണ്. ഗോഥെൻബർഗ് സർവകലാശാലയിലെ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
37,000-ലധികം പുരുഷന്മാരുടെ ആദ്യകാല BMI സംബന്ധിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. കുട്ടിക്കാലത്തുള്ള അമിതഭാരവും പ്രായപൂർത്തിയാകുന്നതും പിന്നീടുള്ള ജീവിതത്തിൽ രക്തം കട്ടപിടിക്കുന്നതിനുള്ള പ്രത്യേക അപകട ഘടകങ്ങളാണെന്ന് ഗോഥെൻബർഗ് സർവകലാശാലയിലെ പഠനം കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിക്കാലത്തും പ്രായ പൂർത്തിയാകുമ്പോഴും ഉയർന്ന ബിഎംഐ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് ഇന്നുവരെ വ്യക്തമല്ല. ആദ്യകാല ജീവിതത്തിലെ ബിഎംഐയും തുടർന്നുള്ള രക്തം കട്ടപിടിക്കലും തമ്മിലുള്ള ബന്ധം വ്യക്തമാക്കുക എന്നതായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
രക്തം കട്ടപിടിക്കുന്നത് സാധാരണയായി കാലുകളിൽ ഉണ്ടാകുന്നത്. വീക്കം, വേദന, ചുവപ്പ് എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ഇത് കണ്ടെത്തി ചിത്സിച്ചില്ലെങ്കിൽ പൾമണറി എംബോളിസം എന്ന അവസ്ഥയ്ക്ക് കാരണമാകും.
ശ്വാസകോശത്തിലെ ഒന്നോ അതിലധികമോ ധമനികൾ രക്തം കട്ടപിടിച്ച് തടസ്സപ്പെടുന്ന അവസ്ഥയാണ് പൾമണറി എംബോളിസം എന്നത്.
1945-നും 1961-നും ഇടയിൽ ജനിച്ച സ്വീഡനിലെ 37,672 പുരുഷന്മാരെയാണ് ഇപ്പോഴത്തെ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാരുടെ രേഖകളിൽ നിന്നുള്ള ഉയരം, ഭാരം, ബിഎംഐ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ജേണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു.