ബോളിവുഡ്, ഹോളിവുഡ് പടങ്ങളെ കടത്തിവെട്ടി പൃഥ്വിരാജും മമ്മൂട്ടിയും; ബുക്ക് മൈ ഷോ കണക്കുകള്‍ പുറത്ത്

മറ്റ് ഇന്റസ്ട്രികളോട് കിടപിടിക്കുന്ന മേഖലയായി മാറിയിരിക്കുകയാണ് മലയാള സിനിമ ഇപ്പോള്‍. ഇതര ഭാഷാ സിനിമാ പ്രേമികളെയും മലയാള സിനിമ തിയറ്ററിലേക്ക് ക്ഷണിക്കുന്നുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്. ക്വാളിറ്റിയിലും കണ്ടന്റിലും ഒരു വിട്ടുവീഴ്ചയും ചെയ്യാത്തത് തന്നെയാണ് അതിന് കാരണവും. ഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണം മാത്രം. ബോക്സ് ഓഫീസ് എന്നാല്‍ ബോളിവുഡ് സിനിമകള്‍ എന്ന് പറഞ്ഞുകൊണ്ടിരുന്ന കാലവും മാറി. ബോളിവുഡ് സിനിമകളോടും കിടപിടിക്കുകയാണ് മലയാളം എന്നത് ഏറെ പ്രധാനവുമാണ്. ടിക്കറ്റ് ബുക്കിങ്ങിലും വൻ മുന്നേറ്റമാണ് മലയാള സിനിമകള്‍ നടത്തുന്നത്. അത്തരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ വിറ്റു പോയ ടിക്കറ്റ് വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ് ഫോമായ ബുക്ക് മൈ ഷോയിലെ കണക്കാണിത്.

Advertisements

ഇതില്‍ ഗുരുവായൂരമ്ബല നടയില്‍ ആണ് ഒന്നാം സ്ഥാനത്ത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിന്റെ തൊണ്ണൂറ്റി രണ്ടായിരം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്. ബോക്സ് ഓഫീസില്‍ 50 കോടിക്ക് മേലും ചിത്രം നേടി കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി നായകനായി എത്തിയ ടർബോ ആണ്. റിലീസിന് മുൻപ് ആണ് ബുക്ക് മൈ ഷോയില്‍ ടർബോ ആധിപത്യം സൃഷ്ടിച്ചിരിക്കുന്നത്. ഇരുപത്തി ഏഴായിരം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളില്‍ എത്തും. ശ്രീകാന്ത് എന്ന ബോളിവുഡ് ചിത്രമാണ് മൂന്നാമത്. ഇരുപത്തി നാലായിരം ടിക്കറ്റുകളാണ് ഈ ചിത്രത്തിന്റേതായി വിറ്റിരിക്കുന്നത്. കിംഗ്ഡം ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി ആപ്സ് ആണ് നാലാം സ്ഥാനത്തുള്ള സിനിമ. പത്തായിരം ടിക്കറ്റുകളാണ് ഈ ഹോളിവുഡ് സിനിമയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. അരണ്‍മനൈ 4- ഒൻപതിനായിരം, ദ ഗാർഫീല്‍ഡ് സിനിമ- ആറായിരം, സ്റ്റാർ- അയ്യായിരം, ഇങ്കൈ നാൻ താൻ കിംഗ്- അയ്യായിരം, മാഡ് മാക്സ് ഫ്യൂരിയോസ് അയ്യായിരം( പ്രീ സെയില്‍) എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിലുള്ള സിനിമകളുടെ ടിക്കറ്റ് ബുക്കിംഗ് വിവരം.

Hot Topics

Related Articles