ഫ്ലിപ്‌കാർട്ട് വർഷാവസാന വിൽപ്പന ആരംഭിച്ചു; സ്‍മാർട്ട്ഫോണുകൾക്ക് വൻ കിഴിവ് | FLIPKART YEAR END SALE OFFERS

തിരുവനന്തപുരം: പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്‌കാർട്ടിന്റെ വർഷാവസാന വിൽപ്പന ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സ്‌മാർട്ട്‌ഫോണുകളിൽ മികച്ച ഓഫറുകളാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ആമസോണിൽ 6894 രൂപ കിഴിവിൽ ലഭ്യമാകുന്ന Samsung Galaxy Buds 2 പോലുള്ള വയർലെസ് ഇയർബഡുകളും ഫ്ലിപ്‌കാർട്ടിൽ ലഭ്യമാകും. എന്നാൽ ഏറ്റവും കൂടുതൽ ഓഫറുകൾ ലഭ്യമാവുക സ്‍മാർട്ട്ഫോണുകളിലാണ്. ഐഫോൺ 13 ഉൾപ്പെടെയുള്ള ഫോണുകൾ വിലക്കുറവിൽ ലഭ്യമാവും.

Advertisements

ഓഫറുകൾ ലഭ്യമാവുന്ന പ്രധാന സ്‍മാർട്ട്ഫോണുകൾ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്ലിപ്‌കാർട്ടിന്റെ ഇയർ എൻഡ് സെയിലിൽ ഐഫോൺ 13 5ജി വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. 128 ജിബി സ്‌റ്റോറേജ് മോഡലിന് 61,999 രൂപ പ്രാരംഭ വിലയിലാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ആപ്പിൾ ഐഫോൺ 13 അവരുടെ സ്‌റ്റോറുകൾ വഴി 69,990 രൂപയ്ക്കാണ് വിൽക്കുന്നത്.

ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്‌തതിന് ശേഷമാണ് ഈ വില നിലവിൽ വന്നത്. ഏകദേശം 7991 രൂപയുടെ കുറവാണ് ഫ്ലിപ്‌കാർട്ടിൽ ലഭിക്കുക. ഐഫോൺ 13 കഴിഞ്ഞ വർഷം പുറത്തിറക്കിയ മോഡലാണ്. എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ ഇതിൽ വിട്ടുവീഴ്‌ചയൊന്നുമില്ല.

എന്നാൽ ഇതിന്റെ ക്യാമറ അത്രത്തോളം മികച്ചതല്ല. ഇക്കാര്യത്തിൽ Samsung Galaxy S22+ അൽപ്പം കൂടി മെച്ചപ്പെട്ടതാണ്. Galaxy S22+ വേഗതയേറിയ പ്രകടനവും മികച്ച ക്യാമറാനുഭവവും വാഗ്‌ദാനം ചെയ്യുന്നതാണ്. ആപ്പിളിനെ അപേക്ഷിച്ച് ഫോൺ വളരെ കുറഞ്ഞ വിലയിൽ വിൽക്കുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം. Samsung Galaxy S22+ നിലവിൽ 69,999 രൂപ പ്രാരംഭ വിലയിലാണ് ലഭ്യമാവുന്നത്. ഇതിൽ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇത് ചെറിയ മാർജിനിൽ വില കുറയ്ക്കും.

43,999 രൂപയ്ക്ക് ഈ വർഷം ആദ്യം പ്രഖ്യാപിച്ച Pixel 6a നിലവിൽ ഫ്ലിപ്‌കാർട്ടിന്റെ ഇയർ എൻഡ് വിൽപ്പനയ്ക്കിടെ വൻ വിലക്കുറവ് ലഭിച്ചു. ഇപ്പോൾ വില 29,999 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഇതേ വിലയിലുള്ള മറ്റ് ഫോണുകളേക്കാൾ ക്യാമറ ക്വളിറ്റി ഉൾപ്പെടെ Pixel 6a വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാന വസ്‌തുത.

മോട്ടോ എഡ്‌ജ്‌ 30 ഫ്ലിപ്‌കാർട്ട് വർഷാവസാന വിൽപ്പനയിൽ 22,999 രൂപയ്ക്ക് വാങ്ങാം,ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഏകദേശം 30,000 രൂപയ്ക്കാണ് ഈ മോട്ടോ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. മികച്ച പെർഫോമൻസ് നൽകുന്ന ഒരു ഓൾറൗണ്ടർ 5ജി ഫോണാണിത്.

കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ആയുള്ള 5G ഫോണിനായി തിരയുന്നവർക്ക് Samsung Galaxy F23 5G എന്ന മോഡൽ പരിശോധിക്കാം. ഫോൺ 14,999 രൂപയ്‌ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്, എന്നാൽ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇത് കൂടുതൽ മെച്ചപ്പെട്ട വിലയായ 13,499 രൂപയ്ക്ക് വാങ്ങാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.