തിരുവനന്തപുരം:വ്യത്യസ്തമായ പാചകവുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ ഫിറോസ് ചുട്ടിപ്പാറ വീണ്ടും വൈറലാകുന്നു. ഈ തവണ ഓണത്തോടനുബന്ധിച്ച് 250 വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യ ഒരുക്കിയാണ് ഫിറോസ് പ്രേക്ഷകരെ ഞെട്ടിച്ചത്.ശർക്കര വരട്ടി, ഉപ്പേരി, പച്ചടി, അച്ചാർ, കൂട്ട് കറി, അവിയൽ തുടങ്ങി ‘സെയാബീവൻ അവിയൽ’ വരെ ഉൾപ്പെടുത്തി ഒരുക്കിയതാണ് 250 വിഭവങ്ങളുള്ള സദ്യ. രസം മാത്രം 10-ലധികം വകഭേദങ്ങളിലുമാണ് ഉണ്ടായിരുന്നത്. സാമ്പാറും 5-ലധികം ഇനങ്ങളിലായി ഒരുക്കി.ഒരു രാത്രി മുഴുവൻ പണിയെടുത്താണ് സദ്യ തയ്യാറാക്കിയതെന്ന് ഫിറോസ് വ്യക്തമാക്കുന്നു. വലിയ അളവിൽ ഭക്ഷണം പാകം ചെയ്യുന്ന വീഡിയോകൾ കൊണ്ടാണ് യൂട്യൂബർ എന്ന നിലയിൽ ഫിറോസ് ശ്രദ്ധിക്കപ്പെട്ടത്. വറുത്തരച്ച മയിൽ കറി, ഒട്ടകപ്പക്ഷി ഗ്രിൽ, 100 കിലോ മീൻ അച്ചാർ, 35 കിലോ വരുന്ന പാമ്പ് ഗ്രിൽ തുടങ്ങിയ വിഡിയോകൾ ഇതിനുമുമ്പ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.പുതിയ ഓണസദ്യ വീഡിയോക്കും അതിവിപുലമായ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.
250 വിഭവങ്ങളുമായി ഓണസദ്യ ഒരുക്കി ഞെട്ടിച്ചു; ഫിറോസ് ചുട്ടിപ്പാറയുടെ വീഡിയോ വൈറൽ
