ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്; സ്‌കൂളുകൾ വൃത്തിയാക്കിയത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്. ഗാന്ധിജയന്തി ദിനം മുതൽ പത്താം തീയതി വരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം മുട്ടമ്പലം സ്‌കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അധ്യക്ഷത വഹിച്ചു.കൊവിഡിനെ തുടർന്നു രണ്ടു വർഷത്തോളം അടച്ചിട്ടിരുന്ന സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളിലെ കാടുകൾ വെട്ടിത്തെളിക്കുകയും, അണുനശീകരണം നടത്തുകയും ചെയ്തു.

Advertisements

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരിൽ, നഗരസഭ അംഗം ജൂലിയസ് ചാക്കോ, ജെന്നിൻ ഫിലിപ്പ്, എസ്.ഗോപകുമാർ, ഡാനി രാജു, ഷീബ പുന്നൻ, അനൂപ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles