കോട്ടയം തിടനാട്ടിൽ മോഷണകേസ് പ്രതികഞ്ചാവുമായി പിടിയിൽ : കാൽ കിലോയോളം കഞ്ചാവും കഞ്ചാവ് വലിക്കുന്ന ഉപകരണവും പിടിച്ചെടുത്തു; വീഡിയോ കാണാം

പാലാ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. പാലാ തിടനാട് ചാണകോളനിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന കുഴിവേലിവീട്ടിൽ അനന്ദു മഹേഷ് (22) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് ടീമും തിടനാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 200 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് വലിക്കുന്ന ഉപകരണവും പിടിച്ചെടുത്തു.

Advertisements

അനന്ദു തമിഴ്നാട്ടിൽ നിന്നടക്കം കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതായി  ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന്  നർകോട്ടിക് സെൽ ഡിവൈ.എസ്.പി യുടെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഡിവൈ.എസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിൽ തിടനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബാബു സെബാസ്റ്റൻ, എസ്.ഐമാരായ എൻ. സജീവൻ, കെ.എസ് ഷിബു, അജിത് കുമാർ , എ.എസ്.ഐ റ്റോജൻ, സിവിൽ പൊലീസ് ഓഫിസർമാരായ ജോബി സെബാസ്റ്റ്യൻ, നിസാർ, വനിതാ സിവിൽ പൊലീസ് ഓഫിസർ ഉജ്വല, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ. മാത്യു, അജയകുമാർ, എസ്. അരുൺ ,  അനീഷ് വി.കെ, ഷിബു പി.എം , ഷമീർ സമദ് എന്നിവർ ചേർന്നാണ് പരിശോധന  നടത്തിയത്.

Hot Topics

Related Articles