ആന്ധ്രയിൽ മരുന്ന് കമ്പനിയിൽ വാതക ചോർച്ചയും തീപിടിത്തവും

തിരുവനന്തപുരം: ആന്ധ്രപ്രദേശ് അനകപ്പള്ളിയിലുള്ള പരവാഡ ലോറസ് ഫാർമ ലാബ്‌സ് ലിമിറ്റഡ് കമ്പനിയിൽ വാതക ചോർച്ചക്ക് പിന്നാലെയുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ മരിച്ചു.

Advertisements

ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാതക ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഫയർ ആൻഡ് റസ്‌ക്യു ഉദ്യോഗസ്ഥരെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബി രാംബാബു, രാജേപ് ബാബു, ആർ രാമകൃഷ്ണ, മജ്ജി വെങ്കിട്ട റാവു എന്നിവരാണ് മരിച്ചത്. സതീഷ് എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്.

മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അറിയിച്ചതായി വ്യവസായ മന്ത്രി അമർനാഥ് പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Hot Topics

Related Articles