ഗവിയിൽ വനം വാച്ചർക്ക് മർദ്ദനം ; 3 വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ മൂന്ന് പേർക്ക് സസ്പെന്റ്. വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായായി സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. പത്തനംതിട്ട ഗവിയിൽ വനം വികസന കോർപറേഷൻ അസിസ്റ്റന്റ് മാനേജർമാരായ രാജേഷ്, വിശാന്ത്, ഓഫീസ് അസിസ്റ്റന്റ് ഹാബി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

Advertisements

മർദ്ദനമേറ്റ വനം വകുപ്പ് വാച്ചർ വർഗീസ് രാജിനെ ഇന്നലെ രാത്രി പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പ് വാച്ചറും ഗൈഡുമാണ് വർഗീസ് രാജ്.

Hot Topics

Related Articles