അഴിമതിക്കാരെ പറപ്പിച്ചിട്ടും അഴിമതി വേരോടെ അറുത്തുമാറ്റാനാവുന്നില്ല; മന്ത്രിയ്ക്കു പുല്ലുവില: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്

കോട്ടയം: കെടുകാര്യസ്ഥതയുടെ വിളനിലമായി കോട്ടയം ജിയോളജി ഓഫീസ്. മന്ത്രി ഇടപെട്ട് അഴിമതിക്കാരെ തെറിപ്പിച്ചിട്ടും ജില്ലയിലെ ജിയോളജി ഓഫിസിലെ അഴിമതി തടയാനാവുന്നില്ല. ഇത് കടുത്ത വിമർശനങ്ങൾക്ക് ഇടയുണ്ടാകുന്നുണ്ട്. ഫയലുകൾ കുമിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഏറിയപ്പോൾ വ്യവസായ മന്ത്രി പി രാജീവ് നേരിട്ട് ഇടപെട്ട് ജിയോളജി ഡയറക്ട്രേറ്റിൽ നിന്നും നാലു ഉദ്യോഗസ്ഥരെ അയച്ച് ഫെബ്രുവരിയിൽ ജില്ലയിൽ തീർപ്പാക്കിയത് അറുനൂറോളം ഫയലുകളായിരുന്നു.

Advertisements

സർക്കാർ ചിലവിൽ അഞ്ചു സ്വകാര്യ വാഹനങ്ങളും വാടകയ്ക്കെടുത്ത് സ്ഥലം പരിശോധന പൂർത്തിയാക്കി റിപ്പോർട്ടും സമർപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയതിനു ശേഷവും കോട്ടയം ജിയോളജി ഓഫീസ് പഴയ പടി തന്നെ. ഇപ്പോൾ വീണ്ടും കെട്ടികിടക്കുന്നത് 400ഓളം അപേക്ഷകൾ. തിരുവനന്തപുരം ഡയറക്ട്രേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ കെട്ടിക്കിടന്ന ഫയൽ പരിശോധനയും സ്ഥലം സന്ദർശനവും പൂർത്തീകരിച്ചു ഫെബ്രുവരിയിൽ മടങ്ങിയശേഷം ജില്ലാ ജിയോളജി ഓഫീസിൽ നിന്നും പിന്നീട് സമർപ്പിച്ച ഫയലുകൾ പരിശോധിക്കുകയോ സ്ഥലം സന്ദർശിക്കുകയോ ചെയ്തിട്ടില്ലന്നാണ് ഇപ്പോൾ പരാതി ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ വ്യാവസായിക കെട്ടിടങ്ങളുടെ അടക്കം നിർമ്മിതി തടസ്സപ്പെട്ടു. നടപ്പു സമ്പത്തിക വർഷം പരിഗണിക്കേണ്ട വായ്പകളും സാമ്പത്തിക ഇടപാടുകളും റദ്ദാക്കപ്പെട്ടു. പല സംരംഭങ്ങളും പാതിവഴിയിലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലുമായി. കൊടിയ അഴിമതിയുടെ വിളനിലമായിരുന്ന ജില്ലാ ജിയോളജി ഓഫീസിലെ കുപ്രസിദ്ധനായ ജിയോളജിസ്റ്റിനെയും സഹപ്രവർത്തകരെയും വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് സ്ഥലം മാറ്റിയത് ഏതാനും മാസങ്ങൾ മുമ്പു മാത്രമായിരുന്നു.

ആരുമാറിയാലും വ്യവസായ മന്ത്രിയുടെ ഓഫീസ് ഇടപെട്ടാലും പൊതുജനത്തെ പരിഗണിക്കാത്ത സമീപനം കോട്ടയം ജിയോളജി ഓഫീസിന്റെ കൃത്യമായ മുഖമുദ്രയായിരിക്കുന്നു. എന്നാൽ പാറമടകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രം അതിവേഗതയുമുണ്ട്. ഇക്കാര്യത്തിലടക്കം ജില്ലാ ജിയോളജി ഓഫീസുമായി ബന്ധപ്പെട്ട് വിജിലൻസിൽ പരാതി പ്രവാഹമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.