ഒരു വട്ടം കൂടി : പൂർവ്വ വിദ്യാർത്ഥി സംഗമം ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ ഫെബ്രുവരി 18 ന് 

ചിറക്കടവ് : സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1985-88 ബാച്ചിന്റെ ഒത്തുചേരൽ ഫെബ്രുവരി 18-)0 തീയതി രാവിലെ 9:30 മുതൽ നടത്തപ്പെടുന്നു. സ്വദേശത്തും വിദേശത്തുമായി ഉള്ള 123 പേരുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും 75ഓളം കൂട്ടുകാരും അധ്യാപകരും ശനിയാഴ്ച ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ ഒത്തു ചേരുകയാണ്. ഗുരുവന്ദനം, പരിചയപ്പെടുത്തൽ, നിത്യതയിലേയ്ക്ക് വിളിക്കപ്പെട്ട അധ്യാപകരെയും സഹപാഠികളെയും അനുസ്മരിക്കൽ,  സ്നേഹവിരുന്ന്, കലാപരിപാടികൾ ഉൾപ്പെടെയുള്ള പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതായി സംഘാടകർ അറിയിച്ചു. 

ഈ കൂട്ടായ്മയിലെ ഏറെപേരും 35 വർഷത്തിനു ശേഷം ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണത്തിൽ ഒത്തൊരുമിക്കുന്നു എന്ന പ്രത്യേകതയും ഈ കൂട്ടായ്മയ്ക്ക് ഉണ്ട്. സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ 1988 എസ്.എസ്.എൽ.സി. ബാച്ചിൽ പഠിച്ചിരുന്നവരും ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടാത്തവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

6238695395, 9961684818, 8921099877, 9447230954

Hot Topics

Related Articles