സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രി അങ്ങ് എന്നെ നിരാശപ്പെടുത്തി; മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി പി.സി ജോർജ്

തിരുവനന്തപുരം: അങ്ങ് എന്നെ നിരാശപ്പെടുത്തി മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോർജ്.
സർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിക്കെതിരെ പിണറായി വിജയൻ പ്രതികരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോർജ്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വലിയ ആവേശത്തോടെയാണ് പൂർണമായി കണ്ടതെന്നും എന്നാൽ തന്നെ നിരാശപ്പെടുത്തി കളഞ്ഞുവെന്നുമാണ് പി സി ജോർജ് കത്തിൽ പറയുന്നത്. സ്വർണ്ണക്കടത്തിൽ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നുവെന്നും പിസി കത്തിൽ കുറിച്ചു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് എന്റെ അഭിപ്രായമെന്ന് എഴുതിയാണ് പി സി ജോർജ് കത്ത് അവസാനിപ്പിക്കുന്നത്.

Hot Topics

Related Articles