അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്; അമൃത സുരേഷിനെ വാരിപ്പുണർന്ന് നിൽക്കുന്ന ചിത്രവുമായി ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്; വിവാഹ ആശംസകളുമായി ആരാധകർ; പ്രണയമോ വിവാഹമോ സോഷ്യൽ മീഡിയയിൽ സജീവ ചർച്ച

കൊച്ചി; ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- ……’ എന്നാ ഗംഭീര ക്യാപ്ഷനോടെ അമൃത സുരേഷുമായി നിൽക്കുന്ന ചിത്രം ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വ്യാഖ്യാനങ്ങളുമായി ആരാധകർ. ഇൻസ്റ്റാഗ്രാമിലാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisements

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നൽകുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്ന് ഒട്ടേറെയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
നിങ്ങളെ രണ്ടുപേരെയുമോർത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രമായതുമായ ഒന്നിൻറെ തുടക്കമാകട്ടെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പ്രത്യേക ദിവസം നിങ്ങൾക്കൊപ്പമുണ്ടായതിൽ വളരെ സന്തോഷം’ എന്നാണ് ചിത്രത്തിന് അടിയിൽ ബിഗ് ബോസിൽ താരമായിരുന്നു സോഷ്യൽ മീഡിയ സെലബ്രൈറ്റി അപർണ മൾബറി ഈ പോസ്റ്റിന് അടിയിൽ പ്രതികരിച്ചത്. ‘മൈൻ’ എന്നാണ് പോസ്റ്റിന് അടിയിൽ അമൃതയുടെ സഹോദരി അഭിരാമി പ്രതികരിച്ചത്. മൂന്ന് ആഴ്ച മുൻപ് ഗോപി സുന്ദറിൻറെ സ്റ്റുഡിയോയിൽ ഗാനം റെക്കോഡ് ചെയ്യുന്ന വേളയിൽ ഇരുവരും ചേർന്നുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

നേരത്തെ വിവാഹിതനായ ഗോപി സുന്ദർഭാര്യയെ ഉപേക്ഷിച്ച ശേഷം അഭയ ഹിരൺമയിയുമായി ലിവിങ് ടുഗതറിലായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ അമൃത സുരേഷുമായി അടുപ്പത്തിലാണ് എന്നാണ് സൂചന ലഭിക്കുന്നത്. തമിഴ് – മലയാള സിനിമാ താരം ബാലയെ വിവാഹം കഴിച്ച അമൃതയ്ക്ക് ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. ഇരുവരും നേരത്തെ വിവാഹ മോചനം നേടിയിരുന്നു. അമൃതയാവട്ടെ ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവവുമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.