ചിത്രീകരണം പൂർത്തിയായി, വിക്രം-ഗൗതം മേനോൻ ചിത്രം ‘ധ്രുവനച്ചത്തിരം’ റിലീസിന് ഒരുങ്ങുന്നു

വിക്രം ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന  ‘ധ്രുവന ച്ചത്തിരം’ റിലീസിന് തയ്യാറാകുന്നു. സംഗീതസംവിധായകൻ ഹാരിസ് ജയരാജ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

Advertisements

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികൾ ഹാരിസ് ജയരാജ് തുടങ്ങി കഴിഞ്ഞു. 2023ല്‍ സമ്മര്‍ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ല്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

വിക്രത്തിന്റെ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്. ഋതുവർമ്മ , പാർത്ഥിപൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പി.മദൻ ആണ് ചിത്രത്തിന്റെ നിർമ്മാണം .

Hot Topics

Related Articles