സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധം; ഗവർണറുടെ നിലപാടിന് എതിരെ ടിവികെ സൂപ്രീം കോടതിയിലേയ്ക്ക് 

ചെന്നൈ: സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതില്‍ ഭരണഘടനവിരുദ്ധം ചൂണ്ടിക്കാട്ടി ടിവികെ സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചു. മുൻക്കാല നടപടികള്‍ക്ക് അനുസരിച്ച്‌ ഗവർണർ പ്രവർത്തിക്കണം. സർക്കാർ രൂപീകരിക്കാൻ അവകാശം ടിവികെയ്ക്ക് എന്നും ഹർജിയില്‍ പറയുന്നു. ടിവികെ അംഗമാണ് ഹർജിക്കാരൻ. ഇടക്കാല ഉത്തരവ് വേണമെന്നാണ് ആവശ്യം. ടിവികെ അംഗവും അഭിഭാഷകനുമായ ഏഴിലരശ്ശി പി ആണ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ 4 നാള്‍ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച്‌ തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എല്‍ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ ‘കൈ’ പിടിച്ചെത്തിയ കോണ്‍ഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച്‌ ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്.

Advertisements

കോണ്‍ഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എല്‍ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ബി ജെ പി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികള്‍ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. അതേസമയം വി സി കെ മന്ത്രിസഭയുടെ ഭാഗമാകും. വി സി കെ നേതാവ് തിരുമാവളവൻ മന്ത്രി യാകുമെന്ന് ഉറപ്പായിട്ടുണ്ട്. 118 എം എല്‍ എമാരുടെ പിന്തുണ കത്ത് കിട്ടിയതോടെ വിജയ് ഉടൻ തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നന്ദി അറിയിക്കാനായി സി പി എം, സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസുകളില്‍ എത്തുമെന്നും വിജയ് അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles