രാജ്യതലസ്ഥാനത്ത് വെടിവെപ്പ്: 2 സ്ത്രീകൾ കൊല്ലപ്പെട്ടു ;സംഭവം ഇന്ന് പുലർച്ചെ

ദില്ലി: ദില്ലിയിൽ ഇന്ന് പുലർച്ചയുണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. ആർ.കെ പുരത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ആർകെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി(30) ജ്യോതി(28) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവരിലൊരാളാണ് തോക്കുപയോഗിച്ച് വെടിവെച്ചത്. ഒളിവിലായിരുന്ന പ്രതികളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

അതേസമയം സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ദില്ലി പൊലീസിനെയും വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നു. ദില്ലിയിൽ ക്രമസമാധാനം തകർന്നുവെന്നും കേന്ദ്രം കടമ നിർവഹിക്കാതെ ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.

Hot Topics

Related Articles