ആലപ്പുഴയിൽ വീണ്ടും നാടൻ ബോംബ് കണ്ടെത്തി; ഗുണ്ടകളും ക്രിമിനലുകളും അടക്കി വാഴുന്ന ആലപ്പുഴ ചോരപ്പുഴയാകുന്നു; ക്രിമിനലുകളെ അടക്കിനിർത്താനാവാതെ പൊലീസ്

ആലപ്പുഴ: ബോംബ് പൊട്ടി യുവാവ് മരിച്ചതിനു പിന്നാലെ, ആലപ്പുഴയിൽ വീണ്ടും നാടൻ ബോംബ് കണ്ടെത്തി. ഗുണ്ടാ സംഘംഗങ്ങൾ സജീവമായ ആലപ്പുഴ, ചാത്തനാട് പ്രദേശത്ത് ഭീതി പരത്തിയ കണ്ണന്റെ മരണവുമായി ന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് നിന്നും നാടൻ ബോംബ് കണ്ടെത്തിയത്.

ലേ കണ്ണന്റെ എതിർ ചേരിയിലുള്ളയാളുടെ വീട്ടിൽ നിന്നാണ് കുപ്പിയിൽ തയ്യാറാക്കിയ നാടൻ ബോബ് കണ്ടെത്തിയതെന്നാണ് വിവരം. ലേ കണ്ണനെ ബോബ് എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന സംശയം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം. ചാത്തനാട് ശ്മശാനത്തിൽ ബോംബ് നിർവീര്യമാക്കി.

Hot Topics

Related Articles