മാവേലിക്കരയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവല്ല: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു.
മാവേലിക്കരയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവാണ്് മരിച്ചത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ വാത്തികുളം കിഴക്കടത്ത് ജലധർ നിവാസിൽ വിശ്വനാഥൻ ഉണ്ണിത്താന്റെയും ഷൈലജയുടെയും ഏക മകൻ അനന്ദു വിശ്വനാഥ് (വിഷ്ണു-26) ആണ് മരിച്ചത്.

Advertisements

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ പരിക്കുകളോടെ രക്ഷപെട്ടു. സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡിയോ സ്‌കൂട്ടറും പൾസർ ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് ഓടിച്ചിരുന്നത് വിഷ്ണുവാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്‌കൂട്ടർ ഓടിച്ചിരുന്ന പല്ലാരിമംഗലം സ്വദേശി അഭയ് (24) എറണാകുളത്തെ സ്വകാര്യ ആശുപത്രയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന നന്ദു (25) നിസാര പരിക്കുകളോടെ രക്ഷപെട്ടു. വിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചു. സംസ്‌കാരം നടത്തി.

Hot Topics

Related Articles