പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവ്; നടപ്പു സമരവുമായി ഐ.എൻ.ടി.യു.സി

കോട്ടയം: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഒൻപത് നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നടപ്പ് സമരം നടത്തും. നവംബർ 23 ന് രാവിലെ 10 ന് കോട്ടയം നഗരത്തിൽ ജില്ലാ തല ഉദ്ഘാടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിലും, ഇവയുടെ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയും പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Hot Topics

Related Articles