ജാഗ്രത ഹെൽത്ത്
വിവിധതരം ക്യാന്‍സറുകള്‍ മനുഷ്യ ശരീരത്തില്‍ കാണപ്പെടുന്നു. ഇതിനെല്ലാം വിവിധ തരത്തിലുള്ള ലക്ഷണങ്ങളുമായിരിക്കും.എന്നിരുന്നാലും, എല്ലാത്തരം ക്യാന്‍സറുകളിലും ആരും പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതെ പോകുന്ന പൊതുവായ ഒരു കാര്യമുണ്ട്. ഏത് കാന്‍സറുകളുടേയും തുടക്കത്തില്‍ നമ്മുടെ ഉള്ളംകൈയില്‍ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് കൈകളിലാണെന്നു തെളിഞ്ഞത്. ഉള്ളംകൈയിലെ ചര്‍മം വീര്‍ക്കും, കട്ടി കൂടും. ഇത് നമുക്കുതന്നെ കൈകള്‍ക്കുള്ളിലെ മാറ്റങ്ങള്‍ നോക്കി കണ്ടെത്താന്‍ സാധിയ്ക്കും. ഇതിനു പുറമെ കൈയ്ക്കുള്ളിലെ ചര്‍മം മൃദുവല്ലാതാകും. വടുക്കളും ചുവന്ന പാടുകളും ചിലപ്പോള്‍ വേദനയുമെല്ലാമുണ്ടാകും. ഉള്ളംകൈകളിലെ തൊലി പൊളിയും, ഉള്ളംകൈ വല്ലാതെ വരണ്ടതാകും. ഇതും ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്.
ചിലര്‍ക്ക് ചിലതരം സോപ്പുകളോ സോപ്പുപൊടിയോ മറ്റും ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും. കൈയിലെ ഇത്തരം ലക്ഷണങ്ങള്‍ നാം പലപ്പോഴും ക്യാന്‍സര്‍ ലക്ഷണമായി എടുക്കാതെ അലര്‍ജിയാണെന്നു കരുതാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
കൈയിലെ ഇത്തരം മാറ്റങ്ങള്‍ക്കൊപ്പം ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതിരിയ്ക്കുക, വലിവ് തുടങ്ങിയവ ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ കൈയിലെ പ്രശ്നമൊഴികെയുള്ള ലക്ഷണങ്ങള്‍ ആസ്തമയ്ക്കുമുണ്ടാകാം. നാം പലപ്പോഴും ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ സാധ്യത അവഗണിയ്ക്കും. കൈയിലെ ലക്ഷണത്തിനൊപ്പം ചുമയും ഇടയ്ക്കിടെയുള്ള പനിയുമെല്ലാം ലുക്കീമിയ അഥവാ രക്താര്‍ബുദ ലക്ഷണവുമാണ്.