സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്നും കനത്ത മഴയ്ക്ക് സാധ്യത: പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്

തിരുവല്ല: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട അടക്കം ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

Advertisements

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെയോടെ മഴ കൂടുതൽ ശക്തി പ്രാപിക്കും. നാളെയും മറ്റന്നാളും ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ, തമിഴ്നാട് തീരത്തോട് ചേർന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം.

Hot Topics

Related Articles