രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി: വില കൂടുന്നത് തുടർച്ചയായ മൂന്നാം ദിവസം

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.

Advertisements

കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസല്‍ വില 97.45 പൈസയായി കൂടി. കഴിഞ്ഞ ദിവസം വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 43.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

Hot Topics

Related Articles