ഹെല്‍സിങ്കിയില്‍ സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് 12കാരന്‍; ഒരു കുട്ടി മരിച്ചു

ലണ്ടൻ : ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് 12കാരന്‍. ആക്രണമണത്തില്‍ ഒരു കുട്ടി മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. വാന്റ നഗരത്തിലെ വിര്‍ട്ടോല സ്‌കൂളിലായിരുന്നു സംഭവം.800ഓളം കുട്ടികളും 90 അധ്യാപകരുമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. 12 കാരനെ കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ പൊലീസ് അന്വേഷിക്കുയാണ്. ക്ലാസ് മുറിയില്‍വെച്ചാണ് വെടിവെയ്പുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍. ‘ഇന്ന് രാവിലെ 9 മണിക്കാണ് സ്‌കൂളില്‍ വെടിവയ്പ്പുണ്ടായത്, സംഭവത്തില്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു’- ഈസ്റ്റേണ്‍ ഉസിമ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഇല്‍ക്ക കോസ്‌കിമാകി മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles