നീറിപ്പുകഞ്ഞ് ഇടതു മുന്നണി; ഇപിയുടെ നീക്കം പിണറായി അറിഞ്ഞുള്ള പൊളിറ്റിക്കൽ ഡീലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : ഇപി വിവാദത്തില്‍ നീറിപ്പുകഞ്ഞ് ഇടതുമുന്നണി. സിപിഎം നടപടി എടുത്തില്ലെങ്കിലും ഇടതുമുന്നണിയോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് സിപിഐ തീരുമാനം. മുന്നണിയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ച വിഷയമാണെന്ന പൊതു വിലയിരുത്തല്‍ കേരളാ കോണ്‍ഗ്രസ് അടക്കം ഘടകക്ഷികള്‍ക്കുമുണ്ട്. അതിനിടെ ഇപി ഉള്‍പ്പെട്ട രാഷ്ട്രീയ നീക്കം പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇടതുമുന്നണി സംവിധാനത്തെ ആകെ പ്രതിരോധത്തിലാക്കിയ ഇപി ജയരാജന്‍റെ ബിജെപി ബന്ധ വിവാദത്തില്‍ സിപിഎമ്മിന്‍റെ തണുപ്പൻ സമീപനത്തില്‍ ഘടകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഇടതുമുന്നണിയുടെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കിയ വിഷയമെന്നാണ് സിപിഐ അടക്കം ഘടകക്ഷികളുടെ വിലയിരുത്തല്‍.

കണ്‍വീനര്‍ സ്ഥാനത്ത് തുടരാൻ പോലും ഇപിക്ക് അര്‍ഹതയില്ലെന്നിരിക്കെ സിപിഎം നേതൃത്വം നടപടി എടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഈ സാഹര്യത്തില്‍ അതൃപ്തി മുന്നണി യോഗത്തില്‍ വ്യക്തമാക്കാനാണ് സിപിഐ തീരുമാനം. സിപിഎം നടപടിയിലെ എതിരഭിപ്രായം കേരളാ കോണ്‍ഗ്രസ് എമ്മും പരസ്യമാക്കി. അതിനിടെ, ഇപി ഉള്‍പ്പെട്ട രാഷ്ട്രീയ നീക്കം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുളള പൊളിറ്റിക്കല്‍ ഡീലാണിതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജയരാജനെ നോവിക്കാൻ ഒരു നേതൃത്വവും ഒന്നും ചെയ്യില്ല. അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന ഒരു പ്രധാന കക്ഷിയാണ് ജയരാജനെന്ന് കെ സുധാകരനും പ്രതികരിച്ചു. പാര്‍ട്ടിക്കകത്തും പാര്‍ട്ടി അനുകൂല സൈബര്‍ ഇടങ്ങളിലും ഇപി ജയരാജന്‍റെ നടപടിയില്‍ കടുത്ത അമര്‍ഷമുയരുന്നുണ്ടെങ്കിലും തിരക്കിട്ടെടുക്കുന്ന എന്ത് തീരുമാനവും ദോഷം ഉണ്ടാക്കുമെന്ന് ഉറപ്പിക്കുകയാണ് സിപിഎം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സെക്രട്ടേറിയറ്റ് ധാരണ അനുസരിച്ചുള്ള നിയമനടപടികളും ഇപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് ആദ്യം വക്കീല്‍ നോട്ടീസ് അയക്കും. ടിജി നന്ദകുമാറിനും കെ സുധാകരനും അടക്കമുള്ളവര്‍ക്കെതിരായ നടപടികള്‍ നിയമവിദഗ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമേ ഉണ്ടാകുകയുളളു.

Hot Topics

Related Articles