സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഹിഗ്വിറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹേമന്ത് ജി നായര്‍ ആണ് കഥയും തിരക്കഥയും സംവിധാനവും. മാര്‍ച്ച് 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തും.
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒരു രാഷ്‌ട്രീയ നേതാവിന്‍റെ വേഷമാണ് സിനിമയില്‍ സുരാജിന്. ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതുപക്ഷ നേതാവിന്‍റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്ര പശ്ചാത്തലം. പന്ന്യന്നൂര്‍ മുകുന്ദന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയുടെ പേരില്‍ അവകാശവാദം ഉന്നയിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്തെത്തിയിരുന്നു.’ഹിഗ്വിറ്റ’ എന്ന തന്‍റെ പ്രശസ്‌തമായ കഥയുടെ പേരിന് മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
എന്‍എസ് മാധവന്‍റെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഫിലിം ചേംബര്‍ സിനിമയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എന്‍ എസ് മാധവന്‍റെ ചെറുകഥയും തന്‍റെ സിനിമയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകന്‍ അംഗീകരിച്ചതുമില്ല.
ജാഫര്‍ ഇടുക്കി, മനോജ് കെ. ജയന്‍, മാമുക്കോയ, വിനീത് കുമാര്‍, ശിവദാസ് കണ്ണൂര്‍, അബു സലിം, ശിവദാസ് മട്ടന്നൂര്‍, ജ്യോതി കണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ഫാസില്‍ നാസര്‍ ആണ് ഛായാഗ്രഹണം. പ്രസീത് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കും. വിനായക് ശശികുമാര്‍, ധന്യ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്