ശബരിമല ആചാര ലംഘനശ്രമങ്ങള്‍ അയ്യപ്പഭക്തരെ അണിനിര്‍ത്തി ചെറുത്ത് തോല്പിക്കുമെന്ന് ഹിന്ദു ഐക്യവേദി

കോഴഞ്ചേരി : ശബരിമല ആചാരലംഘനം അവസാനിപ്പിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, അരവണ ശര്‍ക്കര കരാര്‍ റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി കളക്ടറേറ്റ് പടിക്കല്‍ നടത്തിയ അയ്യപ്പഭക്ത ധര്‍ണയും നാമജപ യജ്ഞവും സംഘടിപ്പിച്ചു. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ശബരിമല ആചാര ലംഘനശ്രമങ്ങളെ അയ്യപ്പഭക്തരെ അണിനിരത്തി ചെറുത്തു തോല്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എസ്.സതീഷ് കുമാര്‍, കെ.ശശിധരന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.മോഹന്‍ദാസ്, ഖജാന്‍ജി പി.എന്‍.രഘൂത്തമന്‍, സംഘടന സെക്രട്ടറി സി.അശോക കുമാര്‍, അനില്‍ മാന്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles