കൂരോപ്പട പഞ്ചായത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം ; കൂടുതൽ വിവരങ്ങൾ അറിയാം

കൂരോപ്പട : കൂരോപ്പട ഗ്രാമപഞ്ചായത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യും. തിങ്കളാഴ്ച രാവിലെ 10.30ന് കാർഷിക കർമസേന ഓഫിസിൽ ശീതകാല പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലച്ചെറിയാൻ നിർവഹിക്കും. കാർഷിക കർമസേന, ളാക്കാട്ടൂർ തൊഴിൽ പരിശീലന ശാല, കൂരോപ്പട കൃഷിഭവൻ എന്നിവിടങ്ങളിലും അന്നേ ദിവസം തൈ വിതരണം നടക്കും. കർഷകർക്ക് യോജിച്ച സ്ഥലം തിരഞ്ഞെടുത്തു തൈകൾ വാങ്ങാവുന്നതാണ്. രേഖകൾ ആവശ്യം ഇല്ല. ചൊവ്വാഴ്ച്ച 23/11/2021 കൂരോപ്പട കാർഷിക കർമസേന അംഗണം, പങ്ങട ആനുവേലി അംഗൻവാടി എന്നിവിടങ്ങളിൽ രാവിലെ 10.30ന് വെണ്ട, പയർ, തക്കാളി, മുളക്, വഴുതന തുടങ്ങിയ പച്ചക്കറി തൈകളുടെ വിതരണം ഉണ്ടായിരിക്കും. രേഖകൾ ആവശ്യം ഇല്ല.ബുധനാഴ്ച 24/11/2021 കൂരോപ്പട കൃഷിഭവനിൽ രാവിലെ 11.00ന് വെണ്ട, പയർ, തക്കാളി, മുളക്, വഴുതന തുടങ്ങിയ പച്ചക്കറി തൈകളുടെ വിതരണം ഉണ്ടായിരിക്കും. കർഷകർ അവരവർക്കു യോജിച്ച സ്ഥലം തിരഞ്ഞെടുത്തു തൈകൾ വാങ്ങാവുന്നതാണ്. രേഖകൾ ഒന്നും ആവശ്യം ഇല്ല.

Hot Topics

Related Articles