കലാകായിക രംഗത്ത് പരിശീലനവുമായി കോട്ടയം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ; “സമ്മർ ഗോൾസ് 2024” ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കോട്ടയം : കുട്ടികളിലെ കലാകായിക രംഗത്തെ വളർച്ചയെ ലക്ഷ്യംവെച്ചുകൊണ്ട് ഏപ്രിൽ 10 മുതൽ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂളിൽ ‘സമ്മർ ഗോൾസ് 2024’ ആരംഭിക്കുന്നു. ഹോളി ഫാമിലി സ്കൂൾ ടർഫിൽ ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്ക്കറ്റ്ബോൾ, ബേസ്ബോൾ, ബാഡ്മിന്റൺ പരിശീലനവും ബിഷപ്പ് പീറ്റർ തുരുത്തിക്കോണം മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഡാൻസ്, യോഗ, എന്നിവയുടെ പരിശീലനവും നടത്തപ്പെടുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 10 ന് മുൻപ് തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്ത കുട്ടികൾക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കൂ. വിശദവിവരങ്ങൾക്ക് 9447660136
9447794662 എന്ന നമ്പറിൽ ബന്ധപ്പെടുക.

Hot Topics

Related Articles